Business

100 ഷോറൂമുകള്‍ തികയ്ക്കാനൊരുങ്ങി myG

കൊച്ചി: 100 ഷോറൂമുകളെന്ന നേട്ടം കൊയ്യാനൊരുങ്ങി മൈജി. ഇലക്ട്രോണിക് രംഗത്തെ പ്രമുഖരായ മൈജി 25 പുതിയ ഷോറൂമുകളിലൂടെയാണ് നേട്ടം കൈവരിക്കാന്‍ ഒരുങ്ങുന്നത്.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായി നിലവില്‍ 75 വിപണന കേന്ദ്രങ്ങളുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേയ്ക്കും ദുബൈ, ഷാര്‍ജ, അബൂദാബി എന്നിവിടങ്ങളിലേയ്ക്കും ഷോറും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി.

മൊബൈല്‍ ഫോണ്‍ കൂടാതെ ടെലിവിഷന്‍, സൈണ്ട് സിസ്റ്റം, ലാപ്‌ടോപ്, എ.സി തുടങ്ങിയ ഉത്പ്പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 600 കോടിയുടെ വിറ്റുവരവുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡാവാനാണ് പദ്ധതി. വരുന്ന സാമ്പത്തിക വര്‍ഷം 1000 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ റീട്ടെയില്‍ വില്‍പ്പന രംഗത്ത് ഒന്നാം സ്ഥാനത്തും ഇന്ത്യയില്‍ ഏഴാം സ്ഥാനത്തുമാണ് മൈജിയെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എ.കെ.ഷാജി അറിയിച്ചു. കോഴിക്കോട് ഷോറൂമിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് രാവിലെ 11ന് ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ നിര്‍വ്വഹിക്കും.

Related posts

ഓണം ഓഫറുകളുമായി സോണി

Farsana Jaleel

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Farsana Jaleel

ഓട്ടോ, ടാക്‌സി നിരക്ക് വർധന അടുത്തമാസം ; ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

Amal Murali

Leave a Comment