Business

ബാങ്ക് തട്ടിപ്പ്: 147 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന് അനുമതി തേടി SBI

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബാങ്ക് തട്ടിപ്പ് നടത്തിയ 147 പേര്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നതിന് എമിഗ്രേഷന്‍ ബ്യൂറോയുടെ അനുമതി തേടിയതായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. പൂനൈ കേന്ദ്രമായുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ധ്രുവ് നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ഇവര്‍ക്കെതിരായ നടപടിക്ക് ബാങ്ക് നീക്കം ആരംഭിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഏപ്രിലിനും ആഗസ്റ്റിനുമിടയില്‍ ബാങ്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയായ 147 പേര്‍ രാജ്യം വിടുന്നത് തടയുന്നതിനാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടത്. തട്ടിപ്പ് കേസ് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ആവശ്യപ്പെടാന്‍ പൊതുമേഖല ബാങ്ക് ചെയര്‍മാന്‍, സി.ഇ.ഒ, എം.ഡിമാര്‍ എന്നിവര്‍ക്ക് 2018 ഒക്ടോബര്‍ 12നാണ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്.

സാമ്പത്തിക കുറ്റം ചെയ്ത് വിവിധ രാജ്യങ്ങളിലേയ്ക്ക് മുങ്ങിയ 49 പേരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാര്‍ലമെന്റില്‍ നല്‍കിയ രേഖയില്‍ പറയുന്നു. മദ്യരാജാവാ വിജയ് മല്ല്യ, വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി, ബന്ധി നീരവ് മോദി തുടങ്ങീ 58 സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ വിഭാഗങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരാവകാശ രേഖ പറയുന്നു.

Related posts

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Farsana Jaleel

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

Farsana Jaleel

ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേക്കര്‍ വില്ലേജും ക്വാല്‍കോമും കൈകോര്‍ക്കുന്നു

Farsana Jaleel

Leave a Comment