Business

ഇന്ധന വിലയായി 3 കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് 4500 കോടി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി എയര്‍ ഇന്ത്യയിലും പിടിമുറുക്കുന്നു. വിമാന ഇന്ധനം (എ.ടി.എഫ്) വിതരണം ചെയ്ത മൂന്ന് പൊതുമേഖല ഓയില്‍ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് 4500 കോടി രൂപ.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നീ കമ്പനികള്‍ക്കാണ് എയര്‍ ഇന്ത്യ കോടികള്‍ നല്‍കാനുള്ളത്. 90 ദിവസത്തെ കാലാവധിയിലാണ് ഇവര്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത്. എന്നാല്‍ 200 ദിവസം പിന്നിട്ടിട്ടും പണം നല്‍കിയിട്ടില്ല.

തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി, പുന്നൈ, പട്‌ന, റാഞ്ചി, വിസാഗ്, മൊഹാലി വിമാനത്താവളങ്ങളിലേയ്ക്കുള്ള ഇന്ധന വിതരണം കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അടിയന്തരമായി കുടിശ്ശിക നികത്തണമെന്നാവശ്യപ്പെട്ട് മൂന്ന് കമ്പനികളും എയര്‍ ഇന്ത്യയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ പണം നല്‍കാനാകുമെന്ന് എയര്‍ ഇന്ത്യ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേസമയം കടലില്‍ ഒരു തുള്ളി കണക്കെ 60 കോടി നല്‍കാമെന്ന് അറിയിച്ചതായി ഓയില്‍ കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഇത് സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുമ്പോഴും കമ്പനിയുടെ കടം വര്‍ധിക്കുകയാണ്. നിലവില്‍ 58,000 കോടിയാണ് ആകെ കടം.

8

Related posts

സെന്‍സെക്‌സ് 462 പോയിന്റ് നഷ്ടത്തില്‍; രൂപയുടെ മൂല്യവും കുറഞ്ഞു

Farsana Jaleel

ഇന്ത്യയിലെ ആദ്യ 65 ഇഞ്ച് ആന്‍ഡ്രോയ്ഡ് LED TV ലോഞ്ചിങ്

Farsana Jaleel

എക്‌സ് എല്‍ 6 കേരള വിപണിയില്‍

Farsana Jaleel

Leave a Comment