Business

ബോയിംഗിനെ കടത്തിവെട്ടി എയര്‍ബസ്

ന്യൂയോര്‍ക്ക്: അപകടങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ വിമാനക്കമ്പനി ബോയിന്റെ സ്വീകാര്യതക്കുറവ് എയര്‍ക്രാഫ്റ്റ് മേഖലയിലെ പ്രമുഖന്‍ എയര്‍ബസിന് നേട്ടമായി. ജൂണ്‍ അവസാനം വരെ 389 പ്ലെയിനുകള്‍ വിറ്റഴിച്ചതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 ശതമാനത്തിന്റെ വര്‍ധനയാണിത്.

ബോയിംഗ് വില്‍പ്പനയില്‍ 37 ശതമാനത്തിന്റെ കുറവുവന്നു. 239 എണ്ണം മാത്രമാണ് വിറ്റഴിച്ചത്. 2011ന് ശേഷം ബോയിംഗിനെ ആദ്യമായാണ് എയര്‍ബസ് കടത്തിവെട്ടുന്നത്. ഇതോടെ, ലോകത്തെ ഏറ്റവും വലിയ വിമാന നിര്‍മ്മാതാവ് എന്ന സ്ഥാനം എയര്‍ബസിനായി.

2019ലെ മികച്ച സര്‍വ്വീസിനുള്ള മാനദണ്ഡങ്ങളില്‍ ബോയിംഗിനെ എയര്‍ബസ് മറികടന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇത്യോപ്യയില്‍ 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ തുടര്‍ന്ന് പല രാജ്യങ്ങളും ബോയിംഗ് 737 മാക്‌സ്-എട്ട് വിമാനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

Related posts

വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

Web Desk

സെന്‍സെക്‌സ് 769 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

ഫ്രഷ് ടു ഹോം മത്സ്യകൃഷി മേഖലയിലേയ്ക്ക്

Farsana Jaleel

Leave a Comment