Business

ആദായ നികുതി ഇളവ് ഉചിത സമയത്തുണ്ടാകുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: ആദായ നികുതി ഇളവ് ഉചിത സമയത്ത് തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേയ്ക്ക് കുറച്ച രീതിയില്‍ ആദായ നികുതി ഇളവ് നല്‍കി വിപണിയില്‍ ഉപഭോഗവും ആവശ്യവും വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

രണ്ടര ലക്ഷത്തില്‍ നിന്ന് ഇളവ് പരിധി അഞ്ച് ലക്ഷമായി നേരത്തെ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

2000 ഇപ്പോള്‍ ബാങ്കിലും ഇല്ല, എടിഎമ്മിലും ഇല്ല; 2000ത്തിന്റെ നോട്ടിന്റെ അച്ചടി നിര്‍ത്തിയോ?

Farsana Jaleel

ഇക്കോ ടൂറിസം ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും

Farsana Jaleel

ആചാരപ്രകാരം നിലവിളക്ക് തെളിയിക്കേണ്ടതെങ്ങനെ?

Amal Murali

Leave a Comment