Business

ഇന്ത്യയിലും ജി.സി.സിയിലും ആസ്റ്റര്‍ ഇന്നൊവേഷന്‍ ഹബ്

കൊച്ചി: മികച്ച ആരോഗ്യസേവനം ലഭ്യമാക്കാന്‍ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ജി.സി.സിയിലും ഇന്ത്യയിലും ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍ സ്ഥാപിക്കുന്നു. ഡിജിറ്റല്‍ പ്രാഥമികാരോഗ്യ സംരക്ഷണത്തിലൂന്നി ഗാര്‍ഹിക ആരോഗ്യ സംരക്ഷണത്തിന് നൂതന ആശയങ്ങള്‍ രൂപവത്കരിക്കുക, സ്റ്റാര്‍ട്ടപ്പുകളെയും ചേര്‍ത്ത് നിര്‍ത്തി ഡിജിറ്റല്‍ ആരോഗ്യ പങ്കാളികളുടെ മികച്ച ആവാസ വ്യവസ്ഥ സ്ഥാപിക്കുക, ഡിജിറ്റല്‍ ഹെല്‍ത്ത്, ഡിജിറ്റല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്, ഡിജിറ്റല്‍ മെഡിസിന്‍ എന്നീ പഠനശാഖകള്‍ ആരംഭിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.

ഡോ. സതീഷ് പ്രസാദ് രഥ് ഇന്നൊവേഷന്‍ പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കും. ഗുണ നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം രോഗികളുടെ പടിവാതില്‍ക്കല്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

Related posts

4ാം വര്‍ഷവും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ലാഭത്തിലെത്തിച്ച് കേരളം

Farsana Jaleel

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

മാമാങ്കം വീണ്ടും മലയാളക്കരയെ ഇളക്കിമറിക്കുന്നു

Web Desk

Leave a Comment