Business Editor's Picks

ഓട്ടോ,ടാക്സി നിരക്ക് കൂട്ടി

ഓട്ടോയ്ക്ക് അഞ്ച് രൂപയും ടാക്സിക്ക് 25 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഓട്ടോയ്ക്ക് മിനിമം നിരക്ക് 20ൽ നിന്നും 25 ആയി വർദ്ധിപ്പിച്ചപ്പോൾ, ടാക്സി നിരക്കിൽ 25 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. നിലവിൽ 150 രൂപയാണ് ടാക്സി നിരക്ക്, മിനിമം നിരക്ക് 175 രൂപയായാകും. നിരക്ക് വർദ്ധിപ്പിക്കാനുള്ള ശുപാർശ മന്ത്രിസഭ യോഗം അംഗീകരിച്ചു.മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. 2014 ഏപ്രില്‍ മാസത്തിലാണ് അവസാനമായി ഓട്ടോടാക്സി നിരക്ക് വര്‍ധിപ്പിച്ചത്.

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനാണ് ശുപാർശ നൽകിയത്. ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗീകരിച്ചിരുന്നല്ല.

ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 രൂപ ആക്കണമെന്നും ടാക്സി നിരക്ക് 150 നിന്ന് 200 ആക്കണമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. എന്നാൽ മന്ത്രിസഭ യോഗം ശുപാർശകൾ പൂർണമായും അംഗീകരിച്ചില്ല.

Related posts

മരവിപ്പിച്ച പി.എം.സി ബാങ്കില്‍ നിന്ന് 10,000 വരെ പിന്‍വലിക്കാം

Farsana Jaleel

‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം…’ ; നെടുമുടി വേണുവിനോട് പരസ്യമായി മാപ്പ് ചോദിച്ച് തിലകന്റെ മകള്‍ ; ആശ്വസിപ്പിച്ച് നെടുമുടി

Web Desk

അയോധ്യ: വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട വിഗ്രഹ സ്ഥാപനത്തിന് മുന്‍കയ്യെടുത്തത് കെ.കെ നായരെന്ന മലയാളി

Web Desk

Leave a Comment