Business

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയുമായി ബേബിവിറ്റ

കൊച്ചി: 28 വര്‍ഷത്തെ പാരമ്പര്യമുള്ള ബേബിവിറ്റ പുതിയ ലോഗോയും പാക്കിംഗുമായി വിപണിയില്‍. ബേബിവിറ്റ നിര്‍മ്മാതാക്കളായ ബെസ്റ്റ് ഇന്ത്യ ഫുഡില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബേബിവിറ്റ റീലോഞ്ചിംഗും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും നടന്നു.

ബെസ്റ്റ് ഇന്ത്യ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.അബൂബക്കര്‍ പുതിയ ലോഗോയുടെയും ചെയര്‍മാന്‍ വി.കെ.സെയ്താലിക്കുട്ടി പുതിയ പാക്കേജുകളുടെയും പ്രകാശനം നിര്‍വ്വഹിച്ചു. പുതിയ ഉല്‍പ്പന്നങ്ങളായ വീറ്റ് ആപ്പിള്‍ മിക്‌സ് പൗഡര്‍, ഔര്‍ കിഡ്‌സ് ഹെല്‍ത്ത് മിക്‌സ് പൗഡര്‍, ഫാമിലി ഹെല്‍ത്ത് മിക്‌സ് പൗഡര്‍ എന്നിവ ഡയറക്ടര്‍മാരായ കെ.പി.ഫെസല്‍, വി.പി.ഷൂഹൈബ്, കെ.പി.മുസ്തഫ എന്നിവര്‍ ചേര്‍ന്ന് വിപണിയിലിറക്കി. വി.പി.ജസീര്‍ ബെസ്ര്‌റ് ഇന്ത്യ ബാര്‍ലി പൗഡര്‍ പുറത്തിറക്കി.

ബേബിവിറ്റ ഉള്‍പ്പന്നങ്ങളുടെ ലോഞ്ചിനൊപ്പം ഡീലേഴ്‌സ് മീറ്റും നടന്നു. വിപണിയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇനിയും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ബെസ്റ്റ് ഇന്ത്യ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡിന് പദ്ധതിയുണ്ടെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Related posts

ജിയോ വിട്ട് BSNL എടുക്കുമോ? ജിയോയെ വെല്ലാന്‍ BSNL; പ്രതിദിനം രണ്ടോ അഞ്ചോ ജി.ബി ഡാറ്റ അല്ല…

Farsana Jaleel

ദുബൈ, ഷാര്‍ജ സെക്ടറില്‍ ചരക്കു നീക്കം നിര്‍ത്തി

Farsana Jaleel

ഇനി സ്വിഗി അല്ല… എന്തിനും തയ്യാറായി സ്വിഗി ഗോ വരുന്നു

Farsana Jaleel

Leave a Comment