Business

BSNL ജീവനക്കാര്‍ ഇനി ജോലിക്കൊപ്പം സമരത്തിലേയ്ക്ക്

തൃശൂര്‍: കടുത്ത പ്രതിസന്ധി നേരിടുന്ന ബിഎസ്എന്‍എല്ലില്‍ ജീവനക്കാര്‍ ഇനി ജോലിക്കൊപ്പം സമരത്തിലേയ്ക്ക്. കമ്പനിയിലെ ഏറ്റവും വലിയ സംഘടനയായ എംപ്ലോയീസ് യൂനിയന്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം ഏഴിന് ഉച്ചഭക്ഷണ സമയത്ത് ഗേറ്റ് മീറ്റിംഗ് നടത്തും.

തുടര്‍ന്ന് പ്രക്ഷോഭ പരിപോടികളിലേയ്ക്ക് പ്രവേശിക്കും. അതേസമയം, ബി.എസ്.എന്‍.എല്ലിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ എംപ്ലോയീസ് യൂനിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഐക്യവേദിയായ ഓള്‍ യൂനിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബിഎസ്എന്‍ ഈ മാസം 19 മുതല്‍ കേരളത്തില്‍ തെരുവിലിറങ്ങും. അടിയന്തര ധനസഹായം, ലളിതമായ വ്യവസ്ഥയില്‍ വായ്പ, വികസന പദ്ദതികള്‍ക്കുള്ള മുതല്‍ മുടക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കല്‍, പിരിച്ചുവിടല്‍ ഒഴിവാക്കുക, സംഘടന സ്വതന്ത്ര്യം അനുവദിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

ബിഎസ്എന്‍എല്ലിന് സാമ്പത്തിക സുസ്ഥിരത അനുവദിക്കുമെന്ന് 2000ല്‍ കമ്പനി രൂപവത്ക്കരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. മാനേജ്‌മെന്റുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ നിങ്ങളുടെ വാതില്‍പ്പടിയില്‍ എന്ന ക്യാമ്പയിനാണഅ സംഘടനകളുടെ ഐക്യവേദി ഈ മാസം 19 മുതല്‍ 29 വരെ കേരളത്തില്‍ നടത്തുന്നത്. സ്ഥാപനങ്ങളും വീടുകളും കയറി സിം വിതരണം അടക്കം ബിഎസ്എന്‍എല്ലിന്റെ പ്രചാരണവും പരാതി കേള്‍ക്കലുമാണ് ലക്ഷ്യം. അതേസമയം പരാതികള്‍ പരിഹരിക്കാന്‍ സാമഗ്രികളുടെയും മറ്റും കുറവ് സൃഷ്ടിക്കുന്ന തടസ്സം ഇതിന് വെല്ലുവിളിയാണ്.

അതേസമയം കമ്പനിയില്‍ ഈ വര്‍ഷം രണ്ടാം തവണയും ശമ്പളം മുടങ്ങി. മാസത്തില്‍ അവസാന പ്രവൃത്തി ദിനത്തിലാണ് ബിഎസ്എന്‍എല്ലില്‍ ശമ്പളവിതരണം. ജൂലൈയിലെ ശമ്പളം ബിഎസ്.എന്‍.എല്ലിലെ 1.76 ലക്ഷം ജീവനക്കാര്‍ക്കും ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംടിഎന്‍എല്ലിലെ 22,000 ജീവനക്കാര്‍ക്കും കൊടുത്തിട്ടില്ല.

ബിഎസ്എന്‍എല്ലില്‍ ശമ്പളം നല്‍കാന്‍ 850 കോടിയോളം രൂപയും എംടിഎന്‍എല്ലിന് 160 കോടിയും വേണം. ഫണ്ടില്ല എന്നാണ് മാനേജ്‌മെന്റ് പറയുന്ന കാരണം. ഈ മാസം അഞ്ചിനകം ശമ്പളം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും അത് അഭ്യൂഹം മാത്രമാണെന്ന് എംപ്ലോയിസ് യൂനിയന്‍ വൃത്തങ്ങള്‍ പറയുന്നു.

Related posts

3 മാസത്തിനിടെ വാഹന വില്‍പ്പന രംഗത്ത് തൊഴില്‍ നഷ്ടമായത് 2 ലക്ഷം പേര്‍ക്ക്

Farsana Jaleel

സെന്‍സെക്‌സ് 462 പോയിന്റ് നഷ്ടത്തില്‍; രൂപയുടെ മൂല്യവും കുറഞ്ഞു

Farsana Jaleel

പട്ടേൽ പ്രതിമയെക്കാൾ വലിയ ശ്രീരാമപ്രതിമ നിർമിക്കും:യോഗി ആദിത്യനാഥ്

Amal Murali

Leave a Comment