Business

കൊച്ചി കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന് ഉല്‍പ്പാദനക്ഷമത റെക്കോഡ്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുക്കാരായ ഡി.പി വേള്‍ഡിന് ഉല്‍പ്പാദന ക്ഷമത നേട്ടം. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്‌മെന്റ് ഗേറ്റ്‌വേ ആഗസ്റ്റില്‍ 57590 ടി.ഇ.യു ചരക്കുനീക്കം രേഖപ്പെടുത്തി.

ഈ വര്‍ഷം മാര്‍ച്ചിലെ മികച്ച റെക്കോഡായ 56598 ടി.ഇ.യു എന്ന റെക്കോഡാണ് ആഗസ്റ്റില്‍ മറികടന്നത്. വാന്‍ഹായ് ലൈന്‍സിലൂടെ ഏപ്രിലില്‍ ആരംഭിച്ച പുതിയ സേവനങ്ങളായ ചൈന-ഇന്ത്യ സര്‍വ്വീസ് (സി-12), ജനുവരിയില്‍ ആരംഭിച്ച കോണ്‍കോര്‍ കോസ്റ്റല്‍ സര്‍വ്വീസ് എന്നിവയിലൂടെയാണ് ഇന്ത്യയിലെ ആദ്യ സമഗ്ര ട്രാന്‍സ്ഷിപ്‌മെന്റ് ഹാര്‍ബറിന്റെ വളര്‍ച്ച സാധ്യമായത്.

നവംബറില്‍ ആരംഭിക്കാനിരിക്കുന്ന നേരിട്ടുള്ള യൂറോപ്പ് സര്‍വ്വീസാണ് അടുത്ത പദ്ധതി. ഏഷ്യ-മിഡില്‍ ഈസ്റ്റ്, ഏഷ്യ-യൂറോപ്പ് കപ്പല്‍ മര്‍ഗങ്ങളില്‍ നിന്ന് ചെറുതായി വഴിമാറി യാത്ര ചെയ്താല്‍ ഇവിടേയ്‌ക്കെത്താമെന്നതാണ് കൊച്ചിയെ അന്താരാഷ്ട്ര ഷിപ് ലൈനര്‍മാരുടെ പ്രിയപ്പെട്ട ട്രാന്‍സ്ഷിപ്‌മെന്റാക്കുന്നതെന്ന് കൊച്ചിന്‍ ഡി.പി.വേള്‍ഡ് സി.ഇ.ഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.

Related posts

പി.എം.സി ബാങ്ക് പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചു

Farsana Jaleel

മാരുതിക്കും ടറ്റക്കും വിപണി വിഹിതത്തില്‍ വന്‍ ഇടിവ്

Farsana Jaleel

യെസ് ബാങ്ക് നിക്ഷേപകര്‍ പേടിക്കണ്ട; 49% ഓഹരികള്‍ എസ്‍ബിഐ വാങ്ങും

Web Desk

Leave a Comment