Business

ഇലക്ട്രോണിക്‌സ് മേഖലയില്‍ കേന്ദ്രീകൃത സംഭരണം: കൊക്കോണിക്‌സിന് വന്‍ ഓര്‍ഡര്‍

തിരുവനന്തപുരം: കേരളത്തിന് മേല്‍ക്കോയ്മുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മ്മാണ മേഖല തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. സ്വന്തം സ്ഥാപനങ്ങള്‍ക്ക് വേണ്ട ലാപ്‌ടോപുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകൃത സംഭരണ നയത്തിലൂടെ 25 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ഉറപ്പിച്ചു.

ആഗോള ഇലക്ട്രോണിക്‌സ് വ്യവസായ സ്ഥാപനമായ ഇന്റലിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ച കൊക്കോണിക്‌സ് എന്ന സ്ഥാപനത്തെ രംഗത്തിറക്കിയാണ് ലാപ്‌ടോപ്പുകള്‍ 16,000 രൂപ വരെ കുറച്ച് വാങ്ങുന്നത്.

അന്താരാഷ്ട്ര കമ്പനികളുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ ചൈനീസ് കമ്പനിയായ ലെനോവോയും കൊക്കോണിക്‌സുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കിയത്. സര്‍ക്കാര്‍ മേഖലയില്‍ അടുത്ത ആറുമാസം വാങ്ങുന്ന ലാപ്‌ടോപ്പുകളില്‍ പകുതി എണ്ണത്തിന്റെ ഓര്‍ഡറാണ് കൊക്കോണിക്‌സിന് ലഭിക്കുക.

ആറ് മാസം മുമ്പ് മാത്രം പ്രവര്‍ത്തനമാരംഭിച്ച കൊക്കോണിക്‌സിന് ഇത് മികച്ച തുടക്കമാണ്. ഒപ്പം സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്പത്തിക നേട്ടവും. സര്‍ക്കാര്‍ മേഖലയിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഒന്നിച്ചെടുത്താണ് കേന്ദ്രീകൃതമായി ഒന്നിച്ചെടുത്താണ് കേന്ദ്രീകൃതമായി ടെന്‍ഡര്‍ ക്ഷണിച്ചത്.

Related posts

അപ്പോളോ ടയേഴ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

Farsana Jaleel

സ്വാതന്ത്ര്യദിനാഘോഷത്തെ തുടര്‍ന്ന് അലയന്‍സ് എയര്‍ എയര്‍ നിരക്ക് കുറച്ചു

Farsana Jaleel

സെന്‍സെക്‌സ് നേട്ടത്തില്‍

Farsana Jaleel

Leave a Comment