Business

ഇന്ത്യന്‍ വിപണിയില്‍ ഉപയോഗിച്ച കാറുകള്‍ക്ക് പ്രിയമേറുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കാറുകളുടെ വില്‍പ്പന റെക്കോര്‍ഡ് ഇടിവ് നേരിടുമ്പോള്‍ ഉപയോഗിച്ച കാറുകള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. പഴയ വാഹനങ്ങള്‍ വില്‍ക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ ഒ.എല്‍.എക്‌സ് നടത്തിയ പഠനത്തിലാണ് വാഹനവിപണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ചത്.

2019 പഴയ വാഹനങ്ങളുടെ വില്‍പന 10 ശതമാനം വര്‍ധിച്ച് 4.4 ദശലക്ഷം യൂനിറ്റിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018ല്‍ നാല് ദശലക്ഷം പഴയ വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. അതായത് പുതിയ വാഹനവിപണിയേക്കാള്‍ 1.4 ഇരട്ടി വര്‍ധന. 2020ല്‍ ഇത് അഞ്ച് ദശലക്ഷമായും 2023ല്‍ 6.6 ദശലക്ഷമായും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ നിരവധി ഘടകങ്ങള്‍ വാഹനവിപിയെ സ്വാധീനിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം വിലക്കുറവു തന്നെയാണ്. കുറഞ്ഞ കിലോമീറ്ററുകള്‍ മാത്രം ഓടിയ വാഹനങ്ങള്‍ പുതിയതിനെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നുവെന്നതാണ് പ്രധാനം. കൂടാതെ ഇന്ത്യയിലെ ജനസംഖ്യാപരമായ കാരണങ്ങളും പഴയ വാഹന വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 40 കോടിയിലധികം യുവാക്കളാണ്. ഇവരാണ് വാഹന വിപണിയെ പിടിച്ചു നിര്‍ത്തുന്നതും പിടിച്ചുലയ്ക്കുന്നതും. പുതിയ തലമുറകളിലെ പ്രവണതകള്‍ മാറുന്നതും വാഹനവിപണിയെ സ്വാധീനിക്കുമെന്ന് ഒ.എല്‍.എക്്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് സണ്ണി കതാരിയ പറഞ്ഞു.

Related posts

3 രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്ക് ഇറക്കുമതിക്ക് 5 വര്‍ഷത്തേയ്ക്ക് അധികനികുതി

Farsana Jaleel

മാമാങ്കം ഗെയിം: വിജയികൾ നാലു പേർ ദുബായിക്ക് പറക്കും

Web Desk

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയുമായി ബേബിവിറ്റ

Farsana Jaleel

Leave a Comment