Business

റോള്‍ഡ് റോയ്‌സിനെതിരെയുള്ള ഇ.ഡിയുടെ കള്ളപ്പണക്കേസ്

ന്യൂഡല്‍ഹി: ലണ്ടന്‍ കേന്ദ്രമായുള്ള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍ഡ് റോയ്‌സ് കമ്പനിക്കെതിരെ കള്ളപ്പണം വെളിപ്പിച്ചതിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) ക്രിമിനല്‍ കേസെടുത്തു. 2007-11 കാലയളവില്‍ പൊതുമേഖല സ്ഥാപനങ്ങളായ എച്ച്.എ.എല്‍, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ കമ്പനികളുടെ കരാര്‍ ലഭിക്കുന്നതിനായി ഏജന്റിന് 77 കോടി രൂപ കമീഷന്‍ നല്‍കിയതിനാണ് കേസ്.

ഈ വര്‍ഷം ജൂലൈയില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. റോള്‍ഡ് റോയ്‌സിന് പുറമെ അവരുടെ ഇന്ത്യയിലെ സഹകമ്പനികളായ സിംഗപ്പൂര്‍ കേന്ദ്രമായുള്ള അശോക് പടനിയും അദ്ദേഹത്തിന്റെ കമ്പനി ആഷ്‌മോര്‍ പ്രൈവറ്റ് ലിമിറ്റഡ്, ടര്‍ബോടെക് എനര്‍ജി സര്‍വീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് പുറമെ എച്ച്.എ.എല്‍, ഒ.എന്‍.ജി.സി, ഗെയില്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ക്രമിനല്‍ ഗൂഢാലോചന, കൈക്കൂലി എന്നീ വകുപ്പുകളിലാണ് സി.ബി.ഐ കേസെടുത്തത്.

Related posts

ഇന്ധന വിലയായി 3 കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് 4500 കോടി

Farsana Jaleel

BSNL ജീവനക്കാര്‍ ഇനി ജോലിക്കൊപ്പം സമരത്തിലേയ്ക്ക്

Farsana Jaleel

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

Farsana Jaleel

Leave a Comment