Business

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലേയ്ക്ക്

തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലേയ്ക്ക് മുന്നേറുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.

അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ ഓണം, വിവാഹ സീസണുകള്‍ അടുത്തിരിക്കുന്നതിനാല്‍ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

Related posts

എസ്ബിഐ മാനേജർ ലോട്ടറി വാങ്ങാൻ 84 ലക്ഷം രൂപയുടെ നാണയം മോഷ്ടിച്ചു

Web Desk

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയുമായി ബേബിവിറ്റ

Farsana Jaleel

ഓൺലൈൻഷോപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം

Web Desk

Leave a Comment