Business

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതോടെ സ്വര്‍ണവില വീണ്ടും സര്‍വ്വക്കാല റെക്കോര്‍ഡിലേയ്ക്ക് കടന്നിരിക്കുകയാണ്.

ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. 24 ക്യാരറ്റ് സ്വര്‍ണം പവന് 30,544 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 25,680 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്.

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2. ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ.

അതേസമയം ഡല്‍ഹിയില്‍ സ്വര്‍ണം പവന് (22 ക്യാരറ്റ്) 29,768 രൂപയിലും 24 ക്യാരറ്റിന് 30,728 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 49.14 ഡോളറിലാണ് വ്യാപാരം. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്‌ന്നെങ്കിലും ഇന്നലെ വീണ്ടും 28,000 ആയി ഉയര്‍ന്നിരുന്നു. കല്ല്യാണ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്.

Related posts

ഫ്ലിപ്കാർട്ട് മേധാവി ബിന്നി ബൻസാൽ സ്വഭാവദൂഷ്യം കാരണം രാജി വെച്ചു

Amal Murali

പട്ടേൽ പ്രതിമയെക്കാൾ വലിയ ശ്രീരാമപ്രതിമ നിർമിക്കും:യോഗി ആദിത്യനാഥ്

Amal Murali

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലേയ്ക്ക്

Farsana Jaleel

Leave a Comment