Business

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞ് 28,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 3,570 രൂപയാണ് വില. 24 ക്യാരറ്റ് സ്വര്‍ണം പവന് 31,248 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കഴിഞ്ഞ ദിവസം സര്‍വ്വകാല റെക്കോര്‍ഡ് നിരക്കിലായിരുന്നു വ്യാപാരം നടന്നത്. പവന് 28,560 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസം പവന് 28,320 രൂപയിലാണ് വ്യാപാരം തുടര്‍ന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 25,680 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6560 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാന കാരണം. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബഡ്ജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ.

Related posts

പന്ത്രണ്ട് പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയില്‍

Amal Murali

2 ദിവസങ്ങള്‍ക്ക് ശേഷം സെന്‍സെക്‌സ് നേട്ടത്തില്‍

Farsana Jaleel

ഇന്ത്യന്‍-അലഹബാദ് ബാങ്കുകളുടെ ലയനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാവും

Farsana Jaleel

Leave a Comment