Business

സ്വര്‍ണ്ണ വിലയില്‍ അല്‍പ്പം ആശ്വാസം

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള വിലവര്‍ധനയില്‍ നിന്നും ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം. കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,460 രൂപയും പവന് 27,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,502.05 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണം. പവന് 27,800 രൂപയുടെ ഗ്രാമിന് 3,475 രൂപയുമായിരുന്നു ഇന്നലത്തെ റെക്കോര്‍ഡ് നിരക്ക്.

8

Related posts

കോലിയും ദീപികയും 10 കോടി ഡോളര്‍ പിന്നിട്ട ബ്രാന്‍ഡ് അംബാസഡര്‍മാര്‍

Farsana Jaleel

കാര്‍ വിപണിക്ക് പിന്നാലെ ഇരുചക്ര വാഹന വിപണിയിലും മാന്ദ്യം

Farsana Jaleel

50 പൈസയിൽ തുടങ്ങിയ പ്രസാൻ ഹോട്ടലിന്റെ അമരക്കാരി

Amal Murali

Leave a Comment