Business News

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വില.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

Related posts

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെയും പിടി ഉഷയുടെയും നിരാശയ്ക്ക് ഇന്ന് 35 വയസ്സ്; നിരാശയ്ക്ക് കാരണം വെളിപ്പെടുത്തി ഉഷ

Farsana Jaleel

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

Farsana Jaleel

കാര്‍ വിപണിക്ക് പിന്നാലെ ഇരുചക്ര വാഹന വിപണിയിലും മാന്ദ്യം

Farsana Jaleel

Leave a Comment