Business News

ഇത് വെറും ഫ്രോക്കല്ല, ഗോള്‍ഡന്‍ ഫ്രോക്ക്; വില കേട്ടാല്‍ ഞെട്ടും

ഈ ചിത്രത്തില്‍ കാണുന്നത് വെറുമൊരു ഫ്രോക്കല്ല, ഗോള്‍ഡന്‍ ഫ്രോക്കാണ്. 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍ പണി തീര്‍ത്ത ഫ്രോക്ക്. ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സാണ് ഗോള്‍ഡന്‍ ഫ്രോക്കുമായി എത്തിയിരിക്കുന്നത്.

സ്വര്‍ണ്ണത്തില്‍ മാത്രമല്ല ഈ ഫ്രോക്ക് തീര്‍ത്തിരിക്കുന്നത്. സ്വര്‍ണം കൂടാതെ നാച്വറല്‍ സ്‌റ്റോണുകളായ റൂബി, എമറാള്‍ഡ് തുടങ്ങിയവയും പ്രകൃതിദത്ത നിറങ്ങളും ഫ്രോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫ്രോക്കിന്റെ വില കേട്ടാല്‍ ഞെട്ടും. ഒന്നും രണ്ടുമല്ല, ഏതാണ്ട് മൂന്നര കോടി രൂപയാണ് വില.

വിലപിടിപ്പുള്ള ഈ ഫ്രോക്കിന്റെ പ്രദര്‍ശനവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്‌സ് ഒരുക്കിയിട്ടുണ്ട്. ചെമ്മണ്ണൂര്‍ തൃശൂര്‍ ഷോറൂമില്‍ 21ന് വൈകിട്ട് നാല് മണിക്ക് പ്രദര്‍ശനം ആരംഭിക്കുമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

Related posts

ഓൺലൈൻ ഫുഡ് ആപ്പുകൾക്ക് “ആപ്പ്” വെച്ച് ഹോട്ടലുടമകൾ

Amal Murali

സ്ത്രീകള്‍ക്ക് അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Farsana Jaleel

മെക്‌സിക്കന്‍ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് ട്രംപ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാം

Farsana Jaleel

Leave a Comment