Business

ബൈക്കുകള്‍ ഇനി ആവശ്യക്കാരുടെ വീട്ടിലെത്തും

ന്യൂഡല്‍ഹി: പുതിയ ബൈക്കുകള്‍ വാങ്ങി എങ്ങനെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന ആശങ്ക വേണ്ട ഇനി. ബൈക്കുകള്‍ ഇനി ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാന്‍ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാവ് ഹീറോ മോട്ടോകോര്‍പ് സംവിധാനമൊരുക്കും. പക്ഷേ, ചെറിയ തുക ഈടാക്കുമെന്ന് മാത്രം.

ആദ്യ ഘട്ടത്തില്‍ ഇത് മുംബൈ, ബംഗളൂരു, നോയിഡ എന്നീ നഗരങ്ങളിലാണ് സേവനം നല്‍കി വരുന്നതെന്ന് ഹീറോ മോട്ടോ കോര്‍പ് സെയില്‍സ് ഹെഡ് സഞ്ജയ് ഭാന്‍ പറഞ്ഞു.

അടുത്തു തന്നെ 25 നഗരങ്ങളിലേയ്ക്ക് കൂടി ഈ സേവനം വ്യാപിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ പുതു ബിസിനസ് മാതൃകകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഞങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തിവരാറുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Related posts

പട്ടേൽ പ്രതിമയെക്കാൾ വലിയ ശ്രീരാമപ്രതിമ നിർമിക്കും:യോഗി ആദിത്യനാഥ്

Amal Murali

മില്‍മ പാല്‍ വില കൂട്ടാന്‍ നീക്കം

Farsana Jaleel

സെന്‍സെക്‌സ് 769 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

Leave a Comment