Business

നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നികുതി മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ആദായ നികുതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാറ്റങ്ങള്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്ന് മുതല്‍ തന്നെ പ്രാബല്യമുണ്ടാവും.

വസ്തു വാങ്ങുമ്പോള്‍ അതിന്റെ വില മാത്രമല്ല, ക്ലബ് മെംബര്‍ഷിപ്, കാര്‍ പാര്‍ക്കിംങ്, ഇലക്ട്രിസിറ്റി, കുടിവെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുടക്കിയ തുക കൂടി വസ്തുവിന്റെ വിലയില്‍ ചേര്‍ക്കണം. ഈ തുകയാണ് ടി.ഡി.എസിനായി (ഉറവിടത്തില്‍ നിന്നുള്ള നികുതി) പരിഗണിക്കുക. നേരത്തെ, വസ്തുവിന്റെ വില മാത്രമാണ് കാണിച്ചിരുന്നത്. വസ്തുവിന്റെ വില 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ ഒരു ശതമാനം മാത്രമായിരിക്കും ടി.ഡി.എസ്.

വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി ഒരു കോടിക്ക് മുകളിലുള്ള തുക ബാങ്ക്/സഹകരണ ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളില്‍ നിന്ന് പണമായി പിന്‍വലിച്ചാല്‍ ടി.ഡി.എസില്‍ അധിക നികുതി ഈടാക്കും. കറന്‍സി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ നടപടി.

വ്യക്തികളോ ഹിന്ദു അവിഭക്ത കുടുംബത്തില്‍പ്പെട്ടവരോ വര്‍ഷത്തില്‍ 50 ലക്ഷത്തിന് മുകളിലുള്ള തുക കരാറുകാര്‍ക്കോ പ്രഫഷണലുകള്‍ക്കോ നല്‍കിയാല്‍ അവര്‍ക്ക് അഞ്ച് ശതമാനം ടി.ഡി.എസ് പിടിക്കും.  നിശ്ചിത സമയത്തിനകം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ അസാധുവാകും. എന്നാല്‍ പാന്‍ അസാധുവായാല്‍ എന്ത് സംഭവിക്കുമെന്നതില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല

Related posts

2 ദിവസങ്ങള്‍ക്ക് ശേഷം സെന്‍സെക്‌സ് നേട്ടത്തില്‍

Farsana Jaleel

ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് പുതുക്കി

Farsana Jaleel

3 മാസത്തിനിടെ വാഹന വില്‍പ്പന രംഗത്ത് തൊഴില്‍ നഷ്ടമായത് 2 ലക്ഷം പേര്‍ക്ക്

Farsana Jaleel

Leave a Comment