Business

ഇന്ത്യന്‍-അലഹബാദ് ബാങ്കുകളുടെ ലയനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാവും

ന്യൂഡല്‍ഹി: പൊതുമേഖല വാണിജ്യ ബാങ്കുകളായ ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മിലുള്ള ലയന നടപടികള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരു ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പത്മജ ചുന്ദുരു പറഞ്ഞു.

ലയന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് ബദല്‍ സംവിധാനമൊരുക്കാന്‍ ധനമന്ത്രാലയം ഇന്ത്യന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ശക്തമായ സ്വാധീനമുള്ള ഇന്ത്യന്‍ ബാങ്കും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള അലഹബാദ് ബാങ്കും ലയിക്കുന്നതോടെ കൂടുതല്‍ ശക്തമായ പുതിയ സംരംഭത്തിനായിരിക്കും തുടക്കമാവുക. ലയനത്തോടെ 8.08 ലക്ഷം കോടിയുടെ ബിസിനസുമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏഴാമത്തെ വലിയ വാണിജ്യ ബാങ്കായി പുതിയ സംരംഭം മാറും.

രാജ്യവ്യാപകമായി 6100 ബ്രാഞ്ചുകളും 43,000 ജീവനക്കാരുമുണ്ടാവും. അതേസമയം, പുതിയ സംരംഭം വരുന്നതോടെ ബ്രാഞ്ചുകള്‍ പൂട്ടുന്നത് സംബന്ധിച്ചോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ചോ വെളിപ്പെടുത്താന്‍ പത്മജ തയ്യാറായില്ല.

Related posts

ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പന കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കാം

Farsana Jaleel

സെന്‍സെക്‌സ് 220 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

Farsana Jaleel

Leave a Comment