Business

ഇന്ത്യയില്‍ 120 വനിത യൂട്യൂബര്‍മാര്‍ക്ക് ദശലക്ഷം വരിക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ 10 ലക്ഷം വരിക്കാരുള്ള വനിത യൂട്യൂബര്‍മരുടെ എണ്ണം ഇന്ത്യയില്‍ 120ന് മുകളിലെത്തിയതായി ഗൂഗ്‌ളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്‌ഫോമിന്റെ വിലയിരുത്തല്‍. 10 ലക്ഷം വരിക്കാരുള്ള 1200 യൂട്യൂബ് ചാനലുകളുള്ള ഇന്ത്യയില്‍ 2015 വരെ ഒരു വനിത യൂട്യൂബര്‍ക്ക് പോലും വരിക്കാരുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കാനായിരുന്നില്ല.

എന്നാല്‍ 2016ല്‍ ഒരു വനിത ആ നേട്ടം കൊയ്തു. 2017ല്‍ മൂ്‌ന് പേരായി ഉയര്‍ന്നു. ഇപ്പോള്‍ അത് 120 പേരിലെത്തിയിരിക്കുന്നുവെന്ന് യൂട്യൂബ് ഇന്ത്യയില്‍ കണ്ടന്റ് പങ്കാളിത്തമുള്ള കമ്പനിയുടെ ഡയറക്ടറായ സത്യ രാഘവന്‍ പറഞ്ഞു.

വ്യത്യസ്ത ഭാഷയില്‍ ഇന്ത്യയിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള വനിതകള്‍ ഇതില്‍ ഭാഗഭാക്കാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോ നഗരവാസികളാണ് യൂട്യൂബ് ചാനലുകളുടെ 60 ശതമാനം ഉപഭോക്താക്കള്‍. മലയാളം, ഹിന്ദി, തമിഴ്, തെലുഗ്, ബംഗാളി ഭാഷകളിലുള്ള വീഡിയോകളാണ് കൂടുതല്‍ പേരും കാണുന്നത്. ഇന്ത്യയില്‍ പ്രതിമാസം 26.5 കോടി സജീവ വരിക്കാരുണ്ട് യൂട്യൂബിന്. ഈ മേഖലയില്‍ ഇന്ത്യ വലിയ വിപണി പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

യെസ് ബാങ്ക് നിക്ഷേപകര്‍ പേടിക്കണ്ട; 49% ഓഹരികള്‍ എസ്‍ബിഐ വാങ്ങും

Web Desk

ഐ.ആര്‍.സി.ടി.സി ഓഹരി വിപണിയിലേക്ക്

Web Desk

ജാവ സിമ്പിളാണ്;പവർഫുള്ളും

Web Desk

Leave a Comment