Business

രൂപയുടെ മൂല്യം കൂപ്പുകുത്തി

മുംബൈ: രൂപയുടെ മൂല്യം കൂപ്പുകുത്തി. ഒരു ഡോളറിന് 71.81 രൂപയായാണ് കുറഞ്ഞത്. 26 പൈസയുടെ ഇടിവാണ് വ്യാഴാഴ്ച്ച വന്നത്. കഴിഞ്ഞ ഡിസംബര്‍ 14ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. ഓഹരി വിപണിയിലെ ഇടിവും ഓഹരി വിറ്റഴിക്കലും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവുമാണ് രൂപയെ തളര്‍ത്തിയത്.

ചൈനീസ് കറന്‍സി യുവാന്‍ 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്. കൂടാതെ രൂപ ഉള്‍പ്പെടെ കറന്‍സികളുടെ മൂല്യത്തിലെ അസ്ഥിരതയും മൂല്യം ഇടിയാന്‍ കാരണമായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ 71.65 രൂപ എന്ന നിരക്കിലായിരുന്നു വ്യാഴാഴ്ച്ച വിനിമയം തുടങ്ങിയത്. തുടര്‍ന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 71.97 ലേയ്ക്ക് താഴ്ന്ന് 71.81ല്‍ വ്യാപാരം അവസാനിപ്പിച്ചു.

71.55 ലായിരുന്നു ബുധനാഴ്ച്ച വിനിമയം അവസാനിപ്പിച്ചിരുന്നത്. രൂപയെ കടുത്ത സമ്മര്‍ദത്തിലാക്കി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നത് ഡോളറിന്റെ മൂല്യം കൂട്ടിയിട്ടുണ്ട്. 0.75 ശതമാനം വിലകൂടി ക്രൂഡ് ഓയില്‍ വില ബാരലിന് 60.75 ഡോളറായി. ഡോളര്‍ വലിയ തോതില്‍ സംഭരിക്കപ്പെടുന്നത് രൂപയുടെ മൂല്യം ഇടിവിനുള്ള മറ്റൊരു കാരണമാണ്. ഇന്ത്യന്‍ ഓഹരിയില്‍ നിന്ന് വ്യാഴാഴ്ച്ച 902.99 കോടി രൂപയുടെ പിന്‍വലിക്കലാണ് നടന്നത്.

Related posts

സെന്‍സെക്‌സ് 263 പോയിന്റ് നേട്ടത്തില്‍; മൂല്യമുയര്‍ത്തി രൂപ

Farsana Jaleel

സെന്‍സെക്‌സ് 220 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 169 കോടിയുടെ ലാഭം

Farsana Jaleel

Leave a Comment