Business International News

48 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടേക്കും

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റില്ലാതെ അല്‍പസമയം ചെലവിടാന്‍ നമുക്കൊക്കെ ഏറെ ബുദ്ധിമുട്ടാണ്. നെറ്റ് കിട്ടാതെ വന്നാല്‍ അസ്വസ്ഥരാകുകയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാലിതാ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു മുന്നറിയിപ്പ് എത്തിയിരിക്കുന്നു. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനം തടസപ്പെടുന്നതെന്ന് റഷ്യ ടുഡെ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും ഡൊമൈന്‍ പേരുകള്‍ (Domain Name System) സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്നതാണ് ഈ സമയത്ത് അധികൃതര്‍ ചെയ്യുക. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഒഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ് (ഐകാന്‍) ആണിത് ചെയ്യുന്നത്. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടായേക്കാമെന്നാണ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി.ആര്‍.എ) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സുരക്ഷിതവും സ്ഥിരവുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ആഗോള ഇന്റര്‍നെറ്റ് സംവിധാനം ഷട്ട് ഡൗണ്‍ ചെയ്തേ മതിയാകുവെന്നും അവര്‍ വ്യക്തമാക്കി.

Related posts

മാമാങ്കത്തിന് കോർപറേറ്റ് കമ്പനികളുടെ ബുക്കിംഗ് അന്വേഷണങ്ങൾ

Web Desk

2 യുവതികള്‍ നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി നടപ്പാത പിളര്‍ന്നു…പിന്നീട് സംഭവിച്ചത്

Farsana Jaleel

ചാക്കോച്ചന്റെ പിറന്നാള്‍ ദിനത്തില്‍ എബിയും സോനയും വീണ്ടും തിയേറ്ററുകളിലേയ്ക്ക്

Farsana Jaleel

Leave a Comment