Business

ഹൈദരാബാദില്‍ കല്യാണ്‍ ജ്വലേഴ്‌സിന് പുതിയ ഷോറൂം

കൊച്ചി: കല്യാണ്‍ ജ്വലേഴ്‌സ് ഹൈദരാബാദ് എ.എസ് റാവു നഗറില്‍ പുതിയ ഷോറൂം തുറന്നു. ബ്രാന്‍ഡ് അംബാസഡറും ദക്ഷിണേന്ത്യന്‍ സിനിമ താരവുമായ അക്കിനേനി നാഗാര്‍ജുന ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാണ്‍ ജ്വലേഴ്‌സിന് 141 ഷോറൂമുണ്ട്.

കല്യാണരാമന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണ രാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ സംബന്ധിച്ചു. ഇപ്പോള്‍ കല്യാണ്‍ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും.

അഷ്വറന്‍സ് സാക്ഷ്യപത്രത്തിലൂടെ ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത മാറ്റി വാങ്ങുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നും ബ്രാന്‍ഡ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി ചെയ്ത് കൊടുക്കുമെന്നും കല്യാണ്‍ അധികൃതര്‍ പറഞ്ഞു.

Related posts

ഇന്ത്യന്‍-അലഹബാദ് ബാങ്കുകളുടെ ലയനം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാവും

Farsana Jaleel

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Farsana Jaleel

റെയില്‍വേക്ക് 5 മെഗാഹെഡ്‌സ് സ്‌പെക്ട്രം

Farsana Jaleel

Leave a Comment