കൊച്ചി: ആകര്‍ഷകമായ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് കല്യാണ്‍ ജ്വലേഴ്സ്. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. ഓണം പ്രചാരണകാലത്ത് ഉടന്‍ തന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളിലൂടെയാണ് ഒരുകോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കുന്നത്.
ഇക്കാലയളവില്‍ പണിക്കൂലി മൂന്നു ശതമാനം മുതലായിരിക്കും. ദിവസവും അണിയാവുന്ന ആഭരണങ്ങള്‍ക്കും കേരളത്തനിമയുള്ള ഡിസൈനുകള്‍ക്കും ബോംബെ വര്‍ക്ക്, കല്‍ക്കട്ട വര്‍ക്ക് ഡിസൈനുകളിലുള്ള നെക്ലേസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വളകള്‍ എന്നിവയ്ക്കാണ് പണിക്കൂലിയില്‍ ഡിസ്കൗണ്ടുള്ളത്.
നറുക്കെടുപ്പിലൂടെ ഓരോ ആഴ്ച്ചയും ബംപര്‍ സമ്മാനങ്ങളും നല്‍കുമെന്ന് കല്യാണ്‍ ജ്വുലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന് പറഞ്ഞു. സെപ്റ്റംബര്‍ 22 വരെയാണ് ഓഫര്‍.