Business

മലബാര്‍ ഗോള്‍ഡില്‍ പ്രത്യേക വിലക്കുറവ്

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഓണാഘോഷത്തിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ കളക്ഷനും പുറത്തിറക്കി.

പണിക്കൂലിയില്‍ വലിയ ഇളവ് വരുത്തിയാണ് ഉപഭോക്താക്കള്‍ക്ക് ഓണസമ്മാനമെന്ന നിലയില്‍ പ്രത്യേക വിലക്കുറവ് നല്‍കുന്നത്. സെപ്റ്റംബര്‍ 22 വരെ ഇതിന് പ്രാബല്യമുണ്ട്. വളകള്‍ക്ക് മൂന്ന് ശതമാനം മുതലാണ് പണിക്കൂലി. നെക്ലേസുകള്‍ക്ക് കുറഞ്ഞ പണിക്കൂലി 4.5 ശതമാനവും. മാലകള്‍ക്കും ബ്രേസ്‌ലേറ്റുകള്‍ക്കും അഞ്ച് ശതമാനം മുതല്‍ പണിക്കൂലി നല്‍കിയാല്‍ മതി. മറ്റ് ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ കിഴിവുണ്ട്.

വജ്രാഭരണങ്ങള്‍ക്ക് അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പു നല്‍കുന്ന ഐ.ജി.ഐ, ജി.ഐ.എ സര്‍ട്ടിഫിക്കേഷനുകളുമുണ്ട്. പരമ്പരാഗത ശില്‍പചാതുരിയില്‍ നിര്‍മ്മിച്ചവയും സമകാലിക മാതൃകയായില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടവയുമായ ആഭരണങ്ങളുടെ വന്‍ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്് മാനേജ്‌മെന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Related posts

വാഹന വിപണയിലെ മാന്ദ്യം: നടപടിയെടുക്കുമെന്ന് ധനമന്ത്രി

Farsana Jaleel

അപ്പോളോ ടയേഴ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

Farsana Jaleel

ബാങ്ക് തട്ടിപ്പ്: 147 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന് അനുമതി തേടി SBI

Farsana Jaleel

Leave a Comment