Business Movies

മാമാങ്കത്തിന് കോർപറേറ്റ് കമ്പനികളുടെ ബുക്കിംഗ് അന്വേഷണങ്ങൾ

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം സ്പെഷ്യൽ പ്രദർശനത്തിന് വേണ്ടി കോർപ്പറേറ്റ് കമ്പനികളുടെ അന്വേഷണം. തങ്ങളുടെ ജീവനക്കാർക്കും ഇടപാടുകാർക്കും വേണ്ടി മാത്രം പ്രത്യേക പ്രദർശനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് നിർമ്മാണക്കമ്പനിയായ കാവ്യ ഫിലിംസിൽ എത്തുന്നത്. പ്രമുഖ ബാങ്കുകളുടെയും ഐടി കമ്പനികളുടേതുമുൾപ്പെടെ കുറെയേറെ അന്വേഷണങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് കാവ്യ ഫിലിം കമ്പനി അറിയിച്ചു. നവംബർ 21 നാണ് റിലീസ് തിയതി നിശ്ചയിച്ചിരിക്കുന്നത്. മലയാള സിനിമ ഇൻഡസ്ട്രി ഇതുവരെ കാണാത്ത രീതിയിലുള്ള ദൃശ്യ മികവോടെ അവതരിപ്പിച്ച ട്രെയ്ലർ പുറത്തിറങ്ങിയതോടെയാണ് അന്വേഷണങ്ങൾ വന്ന് തുടങ്ങിയതെന്നും കാവ്യ ഫിലിംസ് വ്യക്തമാക്കി. ചരിത്ര കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടി വേഷമിട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പദ്മകുമാറാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

Related posts

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മന്ദിരം നടൻ മധു ഉദ്ഘാടനം ചെയ്തു

Web Desk

യുട്യൂബിൽ മാമാങ്കത്തിന്റെ ജൈത്രയാത്ര നാലാം ദിനവും തുടരുന്നു.

Web Desk

ഫണ്‍ വിത്ത് സസ്‌പെന്‍സ്: ബ്രദേഴ്‌സ് ഡേ ട്രെയിലര്‍ എത്തി

Farsana Jaleel

Leave a Comment