Business Editor's Picks Movies

മാമാങ്കം ഗെയിം: വിജയികൾ നാലു പേർ ദുബായിക്ക് പറക്കും

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം ഗെയിം വിജയികളായ നാലു പേർ ദുബായിക്ക് പറക്കും. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി ഗെയിം പുറത്തിറക്കിയത്.മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി പുറത്തിറക്കിയ ഗെയിം വൻ വിജയമായിരുന്നു. ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിരുന്ന ഗെയിമിൽ നിരവധി ആളുകളാണ് പങ്കെടുത്തിരുന്നത്.ഇതിൽ ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവരാണ് വിജയികളാകുന്നത്. കഴിഞ്ഞ മൂന്നാഴ്ച്ചകളിലായി വിജയിച്ചവരുടെ പേരും കാവ്യ ഫിലിം കമ്പനി പുറത്തു വിട്ടിട്ടുണ്ട്. റിനിൽ, രാഹുൽ, അഭിഷേക് എന്നിവരാണ് ദുബായ് ടിക്കറ്റ് ഉറപ്പിച്ച ഭാഗ്യശാലികൾ. മാമാങ്കത്തിന്റെ ദുബായിൽ നടക്കുന്ന പ്രമോഷൻ പരിപാടിയിൽ ചിത്രത്തിലെ താരങ്ങളോടൊപ്പം ഇവരും പങ്കെടുക്കും. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പത്മകുമാറാണ്.നവംബർ 21 നാണ് ചിത്രത്തിന്റെ റിലീസ്.

Related posts

ഇനി ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും

Farsana Jaleel

കാര്‍ വിപണിക്ക് പിന്നാലെ ഇരുചക്ര വാഹന വിപണിയിലും മാന്ദ്യം

Farsana Jaleel

പക്കിയുടെ കരുത്തിൽ നൂറ് കോടി ക്ലബ്ബിൽ ഇടം നേടി കായംകുളം കൊച്ചുണ്ണി

Amal Murali

Leave a Comment