Business Editor's Picks Movies

മാമാങ്കം വീണ്ടും മലയാളക്കരയെ ഇളക്കിമറിക്കുന്നു

കൊച്ചി: മലയാളികൾ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചലച്ചിത്രം മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസും ചരിത്രസംഭവമാകുന്നു.രണ്ടാം പോസ്റ്റർ വരവിനായുള്ള അറിയിപ്പ് പോലും
ആരാധകരും അഭിനേതാക്കളും ഷെയർ ചെയ്ത് സോഷ്യൽ മീഡിയയിൽ
തരംഗമായി മാറിക്കൊണ്ടിരിക്കുന്നു.പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി
നിർമ്മിച്ച് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ
റിലീസ് ചരിത്ര സംഭവമായിരുന്നു.മലയാള സിനിമയിലെ എല്ലാ അഭിനേതാക്കളും
ഷെയർ ചെയ്ത മാമാങ്കത്തിന്റെ പോസ്റ്റർ മലയാളത്തിലെ ഏറ്റവും കൂടുതൽ ആൾക്കാരിലെത്തിയ പോസ്റ്ററാണ്.കൂടാതെ ഇന്ത്യയിലെ എല്ലാ പ്രമുഖ
ദിനപത്രങ്ങളിലും മുൻപേജിൽ കന്നി പോസ്റ്ററിന്റെ പരസ്യം വന്നത്
ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയെ ഞെട്ടിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ
പോലും മലയാളത്തെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. എം.പത്മകുമാർ സംവിധാനം ചെയ്ത് മോഹൻദാസ് കലാസംവിധാനം നടത്തിയ ചിത്രത്തിന്റെ സെറ്റ് ഇന്ത്യയിലെ സ്റ്റുഡിയോയ്ക്ക് പുറത്തു നിർമ്മിച്ചതിൽ ഏറ്റവും വലുതായിരുന്നു.ഉണ്ണി മുകുന്ദൻ ,സിദ്ദിഖ്, മാസ്റ്റർ അച്യുതൻ, തരുൺ അറോറ, പ്രാച്ചി ടെഹ്ളാൻ, അനു സിത്താര, കനിഹ, ഇനിയ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

ഫ്രഷ് ടു ഹോം മത്സ്യകൃഷി മേഖലയിലേയ്ക്ക്

Farsana Jaleel

രോഹിത്തിന്റെ വെടിക്കെട്ട്; ബംഗ്ലാദേശിനെ അടിച്ചൊതുക്കി ഇന്ത്യ

Web Desk

ബാങ്ക് തട്ടിപ്പ്: 147 പേര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന് അനുമതി തേടി SBI

Farsana Jaleel

Leave a Comment