Business Editor's Picks

മാമാങ്കത്തിന്റെ ട്രെയിൻ പ്രമോഷനും വൈറലാകുന്നു

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി ചെയ്ത ട്രെയിൻ പ്രമോഷന്റെ വീഡിയോയും വൈറലാകുന്നു. നിർമ്മാതാവ് ശ്രീ വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലാണ് വീഡിയോ പങ്കിട്ടത്. മാമാങ്കത്തിന്റെ പോസ്റ്ററുകൾ പതിച്ച ട്രെയിൻ നീങ്ങുന്നതിനൊപ്പം ചിത്രത്തിലെ ഡയലോഗുകൾ അനുബന്ധമായി വരുന്ന വീഡിയോ ആണ് വൈറലായത്.

കാവ്യ ഫിലിംസിന്റെ ബാനറിൽ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ ശ്രീ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ എം.പത്മകുമാർ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സ്റ്റുഡിയോയ്ക്ക് പുറത്ത് നിർമ്മിച്ച ഏറ്റവും വലിയ സെറ്റുൾപ്പെടെ കലാസംവിധാനം നിർവ്വഹിച്ചത് മോഹൻദാസ് ആണ്. എം. ജയചന്ദ്രൻ മ്യൂസിക്കും സഞ്ചിത്ത് ബൽഹാര ബി.ജി.എമ്മും ചെയ്യുമ്പോൾ എസ്.ബി സതീശനാണ് വസ്ത്രാലങ്കാരം. എൻ.ജി റോഷൻ ആണ് മേക്കപ്പ്.

Related posts

ഓട്ടോ, ടാക്‌സി നിരക്ക് വർധന അടുത്തമാസം ; ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കിയേക്കും

Amal Murali

ഇന്ധനവില വീണ്ടും കൂടി: സെഞ്ചുറിയിലേക്കുള്ള ദൂരം 12.27 രൂപ

Amal Murali

ശ്രീക്കുട്ടിയുടെ (ഹരിത ജി. നായർ ) ഇഷ്ടങ്ങൾ

Amal Murali

Leave a Comment