Business

മാരുതി എസ്-പ്രസോ 30ന് വിപണിയിലെത്തും

മുംബൈ: മാരുതി എസ്-പ്രസോ മൈക്രോ എസ്.യു.വി സെപ്റ്റംബര്‍ 30ന് വിപണിയിലെത്തും. മനം കവരുന്ന പുത്തന്‍ ഡിസൈനോടു കൂടിയാണ് ഹാച്ച് ബാക് മോഡലായ എസ്-പ്രസോയുടെ വരവ്. റെനോയുടെ ക്വിഡ്, ഡാറ്റ് സണ്‍ റെഡി ഗോ എന്നീ മോഡലുകളെ കവ്ചുവെയ്ക്കുന്ന സവിശേഷതകളാണ് എസ്-പ്രസോയില്‍ മാരുതി അവതരിപ്പിക്കുന്നത്.

മാരുതിയുടെ മൈക്രോ പതിപ്പുകളായ ആള്‍ട്ടോ, കെ10 എന്നിവയോട് കിടപിടിക്കുമെങ്കിലും ഇവയേക്കാള്‍ വില അല്‍പം കൂടുതലായിരിക്കുമെന്നാണ് സൂചന. വാഹനപ്രേമികളുടെ മനംകവര്‍ന്ന ഫ്യൂച്ചര്‍ എസിന്റെ രൂപഭംഗിയില്‍ വലിയ മാറ്റങ്ങളില്ലാതെയാകും എസ്-പ്രസോയും വിപണിയിലേയ്‌ക്കെത്തുക.

ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മ്മാണം. കണ്‍സെപ്റ്റ് മോഡല്‍ പ്രകാരം ബോക്‌സി ഡിസൈനാണ് വാഹനത്തിന് ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്.

Related posts

40,000 വാഗണ്‍ ആര്‍ കാറുകള്‍ തിരികെ വിളിച്ചു

Farsana Jaleel

മില്‍മ പാല്‍ വില വര്‍ധന 19 മുതല്‍

Farsana Jaleel

യു.എസ്-ചൈന വ്യാപാര തര്‍ക്കം: കയറ്റുമതിയില്‍ അധിക നേട്ടമുണ്ടാക്കി ഇന്ത്യ

Farsana Jaleel

Leave a Comment