Business India

പന്ത്രണ്ട് പൊതുമേഖല ബാങ്കുകള്‍ പ്രതിസന്ധിയില്‍

ദില്ലി :12 പൊതുമേഖലാ ബാങ്കുകള്‍ പ്രതിസന്ധിയില്‍ കിട്ടാക്കടം രൂക്ഷമായി തുടരുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നടുവൊടിക്കുന്നു. 2018 ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ അറ്റ നഷ്ടം 14,716.19 കോടി രൂപ. 21 പൊതുമേഖലാ ബാങ്കുകളില്‍ 12 എണ്ണവും നഷ്ടത്തിലാണ്. ഇവയുടെ മൊത്തം നഷ്ടം 17,046.84 കോടി. ഒമ്ബത്‌ ബാങ്കുകളാണ് ലാഭത്തിലുള്ളത്. എന്നാല്‍, ഇവയുടെ അറ്റാദായം 2,330.65 കോടി രൂപ മാത്രം. കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറയെ ദുര്‍ബലപ്പെടുത്തിയതിന് തെളിവാണ് തുടര്‍ച്ചയായുള്ള ഭീമന്‍നഷ്ടം. 2018-19 സാമ്ബത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവുമധികം അറ്റനഷ്ടം പഞ്ചാബ് നാഷണല്‍ ബാങ്കിനാണ്. 4,532.35 കോടി രൂപയാണ് പി.എന്‍.ബി.യുടെ മൂന്നു മാസത്തെ നഷ്ടം. നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്ത് പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ.യാണ്. 3,602.50 കോടി രൂപയാണ് ഐ.ഡി.ബി.ഐ. ബാങ്കിന്റെ നഷ്ടം. 1,822.71 കോടിയുമായി അലഹബാദ് ബാങ്കാണ് മൂന്നാം സ്ഥാനത്ത്. നടപ്പുസാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നഷ്ടത്തിലായിരുന്ന എസ്.ബി.ഐ., ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ബാങ്കുകള്‍ രണ്ടാം പാദത്തില്‍ ലാഭത്തിലെത്തിയത് ആശ്വാസമായി. എസ്.ബി.ഐ. രണ്ടാം പാദത്തില്‍ 944.87 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തില്‍ 4,875.85 കോടിയുടെ നഷ്ടത്തിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്. പൊതുമേഖലാ ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ശക്തമായി തുടരുകയാണ്. പല ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അധിക മൂലധനം അനുവദിച്ചിട്ടുണ്ട്.

Related posts

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ ചിദംബരം ഒന്നാം പ്രതി

Farsana Jaleel

മില്‍മ പാല്‍ വില കൂട്ടാന്‍ നീക്കം

Farsana Jaleel

എയര്‍ ഇന്ത്യയും ഫിജി എയര്‍വേസും സീറ്റ് പങ്കുവെയ്ക്കാന്‍ ധാരണ

Farsana Jaleel

Leave a Comment