Business Editor's Picks Movies

മാമാങ്കം പോസ്റ്റർ തരംഗമാകുന്നു

രാജാ രവിവർമയുടെ എണ്ണഛായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയോടെ കാവ്യ ഫിലിംസ് പുറത്തിറക്കിയ മാമാങ്കത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ന് രാവിലെ 10 മണിക്ക് കാവ്യാ ഫിലിംസ് അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ മാമാങ്കത്തിലെ ത്രസിപ്പിക്കുന്ന യുദ്ധ രംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തിൽ നിന്നും വിഭിന്നമായ ഒന്നാണ് കാവ്യ ഫിലിംസ് പുറത്തിറക്കിയ വർണ്ണാഭമായ ഈ നായികാ ചിത്രപോസ്റ്റർ.നായികയായ പ്രാച്ചി ടെഹ്ളാൻ അനന്തശയനമാതൃകയിൽ കിടക്കുന്ന പോസ്റ്ററാണ് പുതുതായി ഇറക്കിയ പോസ്റ്ററിലുള്ളത്.ചിത്രത്തിലെ അതിപ്രധാനമായ ഗാനരംഗത്തിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ വന്നിരിക്കുന്നതെന്ന് കാവ്യ ഫിലിംസിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
മലയാള സിനിമാചരിത്രത്തിൽ ഇത്തരത്തിൽ ഒരു പോസ്റ്റർ പുറത്തിറങ്ങിയതായി അറിയില്ലെന്ന് പ്രമുഖ സിനിമാ നിരൂപകരെല്ലാം ഒരേ സ്വരത്തിൽ പറയുമ്പോൾ മാസും ക്ലാസും കൂടിച്ചേർന്ന ഒരു സിനിമയായിരിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
ഗാനരംഗത്തിലെ മായികലോകം സൃഷ്ടിക്കാനായി വൻ മുതൽ മുടക്കിൽ നർത്തകിമാരുടെ ഒരു മാളിക കൊച്ചിയിൽ സെറ്റിട്ടത് മുൻപ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Related posts

ഒരിക്കല്‍ കണ്ട് മറക്കാം ഈ ബിഗ് ബ്രദറെ….

Farsana Jaleel

ഇക്കോ ടൂറിസം ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും

Farsana Jaleel

ലേണേഴ്‌സ് പരീക്ഷ എഴുതാന്‍ എത്തിയവര്‍ ചോദ്യങ്ങള്‍ കണ്ട് ഞെട്ടി

Farsana Jaleel

Leave a Comment