Business

സഹകരണ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം: ധനമന്ത്രി

മുംബൈ: സഹകരണ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കില്‍ (പി.എം.സി) ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സഹകരണ ബാങ്കുകളെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിന് കീഴില്‍ കൊണ്ടു വരാന്‍ ആലോചിക്കുന്നത്.

മുംബൈയില്‍ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. പി.എം.സിയിലെ പ്രതിസന്ധി സംബന്ധിച്ച് റിസര്‍വ് ബാങ്കും ധനമന്ത്രാലയവും മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരു ധനകാര്യ സ്ഥാപനം ബാങ്ക് എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജ്യതതെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാവണം. ഇതിന് നിയമപരമായ ഭേദഗതി ആവശ്യമെങ്കില്‍ കൊണ്ടുവരും.

എന്നാല്‍, മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനല്ല ശ്രമം. ചില നിയന്ത്രണങ്ങളും മേല്‍നോട്ടവും ആവശ്യമാണ്. നിക്ഷേപകര്‍ക്ക് ബാങ്കിംഗ് മേഖലയിലുള്ള ആത്മവിശ്വാസം തിരികെ കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.

Related posts

ഗൂഗിളിലും മീ ടു, മൂടിവെച്ച സത്യം പുറത്ത്… ആന്‍ഡ്രോയിഡ് പിതാവ് പുറത്ത് പോയതല്ല, പുറത്താക്കുകയായിരുന്നു…

Farsana Jaleel

എസ്ബിഐ മാനേജർ ലോട്ടറി വാങ്ങാൻ 84 ലക്ഷം രൂപയുടെ നാണയം മോഷ്ടിച്ചു

Web Desk

40,000 വാഗണ്‍ ആര്‍ കാറുകള്‍ തിരികെ വിളിച്ചു

Farsana Jaleel

Leave a Comment