Business

വാഹന വിപണയിലെ മാന്ദ്യം: നടപടിയെടുക്കുമെന്ന് ധനമന്ത്രി

ചെന്നൈ: മോട്ടോര്‍ വാഹന വിപണിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെന്നൈയില്‍ കേന്ദ്ര സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കവെയാണ് പ്രതികരണം.

വാഹന വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രാലയം പ്രത്യേക ആലോചനയോഗം നടത്തിയിരുന്നു. ഓട്ടോ മേഖലയിലെ തൊഴില്‍ നഷ്ടം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കളെ പ്രോത്സാഹിക്കും. ഇലക്ട്രിക് വാഹന വില്‍പന അധികരിക്കുന്നതിന് പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. പലവിധ കാരണങ്ങളാലാണ് മോട്ടോര്‍ വാഹന ഉല്‍പ്പാദനം കുറഞ്ഞതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സര്‍ക്കാറിന് നല്ല ബോധ്യമുണ്ട്. രാജ്യം വളര്‍ച്ചയുടെ പാതയില്‍ നീങ്ങവെ സാമ്പത്തിക രംഗത്ത് ഏറ്റതാഴ്ച്ചകളുണ്ടാവുന്നത് സ്വാഭാവികമാണ്. അടുത്ത മൂന്ന് മാസക്കാലത്തിനിടെ ജി.ഡി.പി ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. വരും നാളുകളില്‍ ജി.എസ്.ടി ശേഖരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

ഓട്ടോ,ടാക്സി നിരക്ക് കൂട്ടി

Web Desk

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് അര ശതമാനം കുറച്ചു

Farsana Jaleel

ഓൺലൈൻ ഫുഡ് ആപ്പുകൾക്ക് “ആപ്പ്” വെച്ച് ഹോട്ടലുടമകൾ

Amal Murali

Leave a Comment