Business

എയര്‍ ഇന്ത്യക്ക് ഇന്ധന വിതരണം തടസ്സപ്പെടുത്തില്ലെന്ന് എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക് ഈ മാസം 18 മുതല്‍ വിമാന ഇന്ധനം നല്‍കില്ലെന്ന തീരുമാനം ഓയില്‍ കമ്പനികള്‍ പിന്‍വലിചു. കുടിശ്ശിക ഉടന്‍ അടച്ചു തീര്‍ക്കുമെന്ന എയര്‍ ഇന്ത്യയുടെ ഉറപ്പിന്മേലാണ നടപടി.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നീ മൂന്ന് ഇന്ധന കമ്പനികള്‍ക്ക് 5000 കോടി രൂപയാണ് കുടിശ്ശികയുള്ളത്. പ്രതിമാസം 100 കോടി രൂപവെച്ച് അടച്ചു തീര്‍ക്കാമെന്ന് ജൂണില്‍ എയര്‍ ഇന്ത്യ സമ്മതിച്ചിരുന്നെങ്കിലും പാലിച്ചിരുനനില്ല.

തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടുമൊരു ഉറപ്പുകൂടി നല്‍കിയെങ്കിലും ഇതും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ 18 മുതല്‍ ഇന്ധന വിതരണം നിര്‍ത്തിവെയ്ക്കുമെന്ന് കാണിച്ച് ഓയില്‍ കമ്പനികള്‍ അഞ്ചാം തീയതി എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.

നേരത്തെ ഇന്ധനം നല്‍കിയ വകയില്‍ ഐ.ഒ.സിക്ക് മാത്രം 2700 കോടിയാണ് എയര്‍ ഇന്ത്യ നല്‍കാനുള്ളത്. മൂന്ന് കമ്പനികളില്‍ നിന്നായി ദിവസം 25 മുതല്‍ 26 കോടിയുടെ വിമാന ഇന്ധനം എയര്‍ ഇന്ത്യ വാങ്ങുന്നുണ്ട്. പണം കുടിശ്ശികയായതിനെ തുടര്‍ന്ന് നേരത്തെ ഈ മൂനന് ഓയില്‍ കമ്പനികള്‍ കൊച്ചി, മൊഹാലി, പട്‌ന, റാഞ്ചി, വിസാഗ് തുടങ്ങി ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിനാണ് ഇത് പുന:സ്ഥാപിച്ചത്.

Related posts

ഇന്ത്യയില്‍ 120 വനിത യൂട്യൂബര്‍മാര്‍ക്ക് ദശലക്ഷം വരിക്കാര്‍

Farsana Jaleel

സെന്‍സെക്‌സ് നഷ്ടത്തില്‍; RBI ഗവര്‍ണറുടെ തുറന്നു പറച്ചില്‍ ഓഹരി വിപണിയെ നഷ്ടത്തിലാക്കി

Farsana Jaleel

ഗാലക്‌സി എസ്10ല്‍ സുരക്ഷ പാളിച്ച സമ്മതിച്ച് സാംസങ്

Farsana Jaleel

Leave a Comment