Business

ഓണം ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങളുമായി പാനസോണിക്

കൊച്ചി: ഓണം സീസണ്‍ ലക്ഷ്യമാക്കി പുതിയ ഉത്പന്നങ്ങളുമായി പാനസോണിക് രംഗത്ത്. ടി.വി, റെഫിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ്, എയര്‍ കണ്ടീഷണര്‍, ഓഡിയോ സിസ്റ്റം തുടങ്ങി എല്ലാ വിഭാഗത്തിലും പുതിയ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

250 കോടിയുടെ വിറ്റുവരവും 55 ശതമാനം വില്‍പ്പന വളര്‍ച്ചയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജപ്പാനിലേയ്ക്ക് സൗജന്യയാത്ര, കേരളത്തിലെ 51 വീടുകള്‍ക്ക് മേക്ഓവര്‍ എന്നീ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് എക്‌സ്റ്റെന്‍ഡഡ് വാറന്റിയും കാഷ്ബാക്കും കണ്‍സ്യൂമര്‍ ഫിനാന്‍സ് ഓഫറുകളും പാനസോണിക് നല്‍കുന്നുണ്ട്. ഓണത്തിന് മുന്നോടിയായി പാനസോണിക്കിന്റെ പരസ്യങ്ങളുള്ള ഡിസ്‌പ്ലേ വാനുകള്‍ കേരളത്തിലെ 10 നഗരങ്ങളില്‍ സഞ്ചരിക്കും. കേരളത്തില്‍ നിന്ന് യാത്ര തുടങ്ങുന്ന ഈ വാന്‍ 75 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കും.

Related posts

മലബാര്‍ ഗോള്‍ഡില്‍ പ്രത്യേക വിലക്കുറവ്

Farsana Jaleel

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മാധ്യമപുരസ്‌കാരങ്ങള്‍ ; മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം

Web Desk

കാര്‍ വിപണിക്ക് പിന്നാലെ ഇരുചക്ര വാഹന വിപണിയിലും മാന്ദ്യം

Farsana Jaleel

Leave a Comment