Business

അപ്പോളോ ടയേഴ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

കളമശ്ശേരി: വിപണിയിലെ മാന്ദ്യത്തെ തുടര്‍ന്ന് അപ്പോളോ ടയേഴ്‌സ് ഉല്‍പ്പാദനം താത്ക്കാലികമായി നിര്‍ത്തി. ചെന്നൈ, ചാലക്കുടി, കളമശ്ശേരി ഉള്‍പ്പെടെ എല്ലാ യൂണിറ്റിലും ചൊവ്വാഴ്ച്ച രാത്രിയോടെ ഉല്‍പ്പാദനം നിര്‍ത്തി. ഞായറാഴ്ച്ച രാത്രിയോടെ ഉല്‍പ്പാദനം പുനരാരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും വാഹന വിപണിയിലെ വന്‍ ഇടിവും മൂലം ടയറുകള്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലണ് ഉല്‍പ്പാദനം നിര്‍ത്തിയത്. അരലക്ഷത്തിലധികം ടയറുകള്‍ കെട്ടിക്കിടക്കുന്നതായാണ് കണക്ക്.

വില്‍പ്പനയില്‍ മുന്നേറ്റമുണ്ടായില്ലെങ്കില്‍ ഉല്‍പ്പാദനം പുനരാരംഭിക്കുന്നത് വൈകാനും സാധ്യതയുണ്ട്. കമ്പനിയുടെ തീരുമാനം ആയിരത്തിലേറെ ജീവനക്കാരെ ബാധിക്കും. ഉല്‍പ്പാദനമില്ലാത്ത ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് പകുതി വേതനമെ നല്‍കൂ. അവധി എടുക്കാനുള്ളവര്‍ക്ക് ഈ ദിവസങ്ങള്‍ അങ്ങനെ പ്രയോജനപ്പെടുത്തി ശമ്പള നഷ്ടം ഒഴിവാക്കാം. സുരക്ഷ പോലെ അവശ്യസേവന വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കൂ. കാന്റീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.

Related posts

രൂപയുടെ മൂല്യം കൂപ്പുകുത്തി

Farsana Jaleel

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

Farsana Jaleel

സെന്‍സെക്‌സ് 189 പോയിന്റ് നഷ്ടത്തില്‍

Farsana Jaleel

Leave a Comment