Business

രാജ്യത്തെ സാമ്പത്തിക രംഗത്ത് അതീവ ഗുരുതര പ്രതിസന്ധിയെന്ന് രഘുറാം രാജന്‍

ഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഊര്‍ജ്ജ മേഖലയിലും ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തുമുള്ള പ്രതിസന്ധികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം രാജന്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമായി കുറഞ്ഞിരുന്നു. 201415 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ചാ നിരക്ക്. ഈ വര്‍ഷം വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറഞ്ഞത്.

സ്വകാര്യ മേഖലയിലെ നിരവധിയായ വിശകലനങ്ങള്‍ പലതരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ തരം ബിസിനസുകാരും ആശങ്കാകുലരാകുന്നതും എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് പറയുന്നതും നമുക്ക് കാണാം. ഒരു സെറ്റ് പുതിയ പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ ആവശ്യമാണ്. ഇന്ത്യ എങ്ങനെയായിരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതിനിത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2008 ലെ ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും ചൈനയും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. 2008 ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൊരു കടുത്ത സാമ്പത്തിക തകര്‍ച്ച പ്രവചിക്കാനാവില്ലെന്നും, അതുണ്ടായാല്‍ പലവഴികളിലൂടെയാവും അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2008 ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാന്‍ നില്‍ക്കരുതെന്നും രഘുറാം രാജന്‍ പറഞ്ഞു.

Related posts

സഹകരണ ബാങ്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം: ധനമന്ത്രി

Farsana Jaleel

BSNL ബില്ലുകള്‍ ഇനി ഇമെയില്‍, SMS വഴി

Farsana Jaleel

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേയ്ക്ക്

Farsana Jaleel

Leave a Comment