Business Editor's Picks India

ഊർജിത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: ഊർജിത് പട്ടേൽ ആർബിഐ ഗവർണർ സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 2019 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിരിക്കെയാണ് രാജിപ്രഖ്യാപനം. ആർബിഐ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന ഊർജിത് പട്ടേൽ, 2016 സെപ്റ്റംബറിലാണ് ഗവർണർ സ്ഥാനത്തേക്ക് എത്തിയത്

ഏറെക്കാലമായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്രത്തിന് കൂച്ച് വിലങ്ങ് ഇടുന്നതായി ഉര്‍ജിത് പട്ടേലിന് ആക്ഷേപമുണ്ടായിരുന്നതായിറിപ്പോർട്ടുകളുണ്ട്. അതിനു പുറമെ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തില്‍ കടന്നുകയറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാണെന്നും പരാതിയുണ്ട്. നേരത്തെ ഇക്കാര്യങ്ങള്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാൾ വി. ആചാര്യ പരസ്യമായി പറഞ്ഞതോടെ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തി വലുതാണെന്ന് പുറംലോകം അറിഞ്ഞത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. വായ്പ നൽകുന്നതിൽനിന്നു 11 ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. ഈ നിയന്ത്രണം മാറ്റണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുളള തർക്കം രൂക്ഷമായത്. തർക്ക പരിഹാരത്തിന് ഊർജിത് പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു

ഈ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത നഷ്ടമാകും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ബാങ്കുകളുടെ വിശ്വാസ്യതയും തകര്‍ക്കുമെന്നും ആര്‍ബിഐ പറയുന്നു. ഇനിയും ഇതിനായി സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേതുടര്‍ന്ന് കേന്ദ്രം അനുനയത്തിന് ശ്രമിച്ചിരുന്നു. ഒടുവില്‍ അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണേ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്

Related posts

രൂപയ്ക്ക് ഇടിവ്

Farsana Jaleel

ഇന്ത്യയില്‍ 120 വനിത യൂട്യൂബര്‍മാര്‍ക്ക് ദശലക്ഷം വരിക്കാര്‍

Farsana Jaleel

ദുബൈ, ഷാര്‍ജ സെക്ടറില്‍ ചരക്കു നീക്കം നിര്‍ത്തി

Farsana Jaleel

Leave a Comment