Business

2000 ഇപ്പോള്‍ ബാങ്കിലും ഇല്ല, എടിഎമ്മിലും ഇല്ല; 2000ത്തിന്റെ നോട്ടിന്റെ അച്ചടി നിര്‍ത്തിയോ?

മുംബൈ: 2000ത്തിന്റെ നോട്ടിന് എന്ത് സംഭവിച്ചു….? ബാങ്കിലും, എടിഎമ്മിലും കുറച്ചു നാളായി 2000ത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വലിയ വലിയ പണമിടപാടുകള്‍ക്ക് പോലും ഇപ്പോള്‍ 200ന്റെ നോട്ടുകളാണ് ഇപ്പോള്‍ ബാങ്കിലും എടിഎമ്മിലും ലഭിക്കുന്നത്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. വീണ്ടുമൊരു നോട്ടുനിരോധനം ജനങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ആയെന്ന് വരില്ല.

2000 രൂപയുടെ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ രേഖ പ്രകാരമുളളതാണ് ഈ വിവരം. ഇന്ത്യയുടെ 2000 രൂപ നോട്ടുകളെ മാതൃകയാക്കി പാക്കിസ്ഥാനിലെ പ്രസ്സില്‍ നിന്നും കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പാക്കിസ്ഥാനിലെ പ്രസ്സുകള്‍ ഇന്ത്യയുടെ 2000 രൂപയുടെ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

രാജ്യത്തിനകത്ത് നിന്നും 2000 ന്റെ വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം 2000 ന്റെ നോട്ടുകള്‍ അച്ചടിച്ചിട്ടില്ലന്ന് കഴിഞ്ഞ ദിവസം ആര്‍ബിഐയും അറിയിച്ചു കഴിഞ്ഞു. 2016- 17 സാമ്പത്തിക വര്‍ഷം 3,542.991 ദശലക്ഷം 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നു. എന്നാല്‍, 2018- 19 ല്‍ റിസര്‍വ് ബാങ്ക് 46.690 ദശലക്ഷം കറന്‍സി നോട്ടുകള്‍ മാത്രമാണ് പ്രിന്റ് ചെയ്തത്. 2019- 20 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് 2,000 ത്തിന്റെ ഒരു കറന്‍സി നോട്ട് പോലും പ്രിന്റ് ചെയ്തിട്ടില്ല.

Related posts

സ്റ്റാര്‍ട്ടപ് സംഗമം: ഹഡില്‍ കേരള 27 മുതല്‍ കോവളത്ത്

Farsana Jaleel

ഇന്ത്യയില്‍ 120 വനിത യൂട്യൂബര്‍മാര്‍ക്ക് ദശലക്ഷം വരിക്കാര്‍

Farsana Jaleel

ടോള്‍ ബൂത്തുകളില്‍ ഇനി വഴി നില്‍ക്കേണ്ട; ഡിസംബര്‍ മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗുകള്‍ നിര്‍ബന്ധം

Farsana Jaleel

Leave a Comment