Business

മരവിപ്പിച്ച പി.എം.സി ബാങ്കില്‍ നിന്ന് 10,000 വരെ പിന്‍വലിക്കാം

മുംബൈ: ആറ് മാസത്തേയ്ക്ക് പ്രവര്‍ത്തനം മരവിപ്പിച്ച പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10,000 രൂപയാക്കി റിസര്‍വ് ബാങ്കിന്റെ ഇളവ്. ചൊവ്വാഴ്ച്ച മുതലാണ് ബാങ്ക് പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചത്.

എല്ലാവിധ അക്കൗണ്ടുകളില്‍ നിന്നും 1000 രൂപ വരെ മാത്രമാിരുന്നു പിന്‍വലി്കാന്‍ അനുമതി നല്‍കിയത്. പരിധി 10,000 ആക്കിയതോടെ 60 ശതമാനം അക്കൗണ്ടുടമകള്‍ക്കും അവരുടെ മുഴുവന്‍ തുകയും പിന്‍വലിക്കാനാകും. അക്കൗണ്ടുടമകളുെ പ്രയാസം ലഘഊകരിക്കാനാണ് നടപടി. എ്‌നാല്‍ ബാങ്കിന്റെ മറ്റ് ഏതു ബിസിനസ് ഇടപാടുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി വേണം.

കരുതല്‍ തുകയുടെ ഇരട്ടിയിലധികം കിട്ടാക്കടമായതാണ് പി.എം.സി ബാങ്കിന് മേല്‍ റിസര്‍വ് ബാങ്ക് നടപടിയുണ്ടായത്. 1000 കോടിയാണ് കരുതല്‍ തുക. എന്നാല്‍ ഹൗസിങ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് കമ്പനിക്ക് 2500 കോടി രൂപയാണ് ബാങ്ക് കടം നല്‍കിയത്.

നഷ്ടത്തിലായ കമ്പനി പണം തിരിച്ചടയ്ക്കുന്നില്ല. ഈ കമ്പനിയെ തിരിച്ചടവ് തെറ്റിച്ചവരുടെ പട്ടികയില്‍ ബാങ്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ബാങ്കിന്റെ വാര്‍ഷിക വരുമാനമാകട്ടെ 100 കോടി രൂപയില്‍ താഴെയാണ്.

Related posts

ഇന്ത്യയിലും ജി.സി.സിയിലും ആസ്റ്റര്‍ ഇന്നൊവേഷന്‍ ഹബ്

Farsana Jaleel

മാമാങ്കം വീണ്ടും മലയാളക്കരയെ ഇളക്കിമറിക്കുന്നു

Web Desk

സര്‍ക്കാറിന്റെ കൈത്താങ്ങ്: പ്രഖ്യാപനം പ്രതീക്ഷിച്ച് കയറ്റുമതി മേഖല

Farsana Jaleel

Leave a Comment