Business

രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച; ഡോളറിനെതിരെ 97 പൈസ കുറഞ്ഞു

മുംബൈ: ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. ചൊവ്വാഴ്ച്ച രൂപയുടെ മൂല്യം 97 പൈസ ഇടിഞ്ഞ് ഡോളറിന് 72.39 എന്ന നിലയിലെത്തി. ഒമ്പത് മാസത്തിനിടെ രൂപയ്ക്കുണ്ടാവുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതും ജൂണില്‍ അവസാനിച്ച പാദ വര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) അഞ്ച് ശതമാനത്തിലേയ്ക്ക് താഴ്ന്നതും തിരിച്ചടിയായി. കൂടാതെ അസംസ്‌കൃത എണ്ണ, കല്‍ക്കരി, ഗ്യാസ് തുടങ്ങി എട്ട് പ്രധാന വ്യവസായ മേഖലയുടെ വളര്‍ച്ച ജൂലൈയില്‍ 2.1 ശതമാനം താഴ്ന്നതും ആഘാതമായി.

വ്യാപാരത്തിന്റെ തുടക്കത്തില്‍ 72 എന്ന നിലവാരത്തിലായിരുന്ന രുപ കനത്ത വില്‍പന സമ്മര്‍ദത്തെ തുടര്‍ന്ന് താഴേയ്ക്ക് പോയി 72.39ല്‍ എത്തുകയായിരുന്നു. 2018 നവംബര്‍ 13നാണ് ഇതിന് മുമ്പ് രൂപ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്.

Related posts

വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

Web Desk

റെനോ ട്രൈബര്‍ കേരള വിപണിയില്‍

Farsana Jaleel

കൊച്ചി കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിന് ഉല്‍പ്പാദനക്ഷമത റെക്കോഡ്

Farsana Jaleel

Leave a Comment