Business

ഗാലക്‌സി എസ്10ല്‍ സുരക്ഷ പാളിച്ച സമ്മതിച്ച് സാംസങ്

സോള്‍: പ്രമുഖ സ്മാര്‍ട്ട്് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന് വിപണിയില്‍ വീണ്ടും തിരിച്ചടി. ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പതിപ്പായ ഗാലക്‌സി എസ് 10ലെ വിരലടയാള സുരക്ഷ സംവിധാനത്തില്‍ പാളിച്ചയുണ്ടെന്ന് കമ്പനി സമ്മതിച്ചു.

വിരലടയാള സുരക്ഷ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ച് എളുപ്പത്തില്‍ ഫോണ്‍ തുറക്കാന്‍ സാധിക്കാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. ഫോണില്‍ രജിസ്റ്റര്‍ ചെയ്ത വിരലടയാളങ്ങള്‍ മായ്ച്ച് കളയാനും കമ്പനി നിര്‍ദേശിച്ചു.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് 2016ല്‍ പുറത്തിറക്കിയ ഗാലക്‌സി നോട്ട് 7 സാംസങ്ങ് പിന്‍വലിച്ചിരുന്നു. സ്‌ക്രീന്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഫോള്‍ഡബ്ള്‍ ഫോണും ഇതുവരെ പുറത്തിറക്കാനായിട്ടില്ല.

Related posts

സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായി കുറയുമെന്ന് ഇന്ത്യ റേറ്റിങ്‌സ്

Farsana Jaleel

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Farsana Jaleel

ദുബൈ, ഷാര്‍ജ സെക്ടറില്‍ ചരക്കു നീക്കം നിര്‍ത്തി

Farsana Jaleel

Leave a Comment