Business

സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത 2 മാസം നിര്‍ണായകമെന്ന് SBI ചെയര്‍മാന്‍

മുംബൈ: അടുത്ത രണ്ട് മാസം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. മുംബൈയില്‍ എസ്.ബി.ഐയുടെ വാര്‍ഷിക അവലോകന യോഗത്തോടനുബന്ധിച്ച് ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന മാന്ദ്യം സ്വാഭാവികമോ ഘടനാപരമോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ മാനസികാവസ്ഥയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആ മാറ്റങ്ങള്‍ എത്രമാത്രം സ്വാഭാവികമോ ഘടനാപരമോ എന്നത് ഇപ്പോള്‍ തിരിച്ചറിയാനാകില്ല. എങ്കിലും രാജ്യത്തെ സംബന്ധിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഏറെ നിര്‍ണായകമാണ്. കാരണം, വരുന്ന രണ്ട് മാസങ്ങള്‍ ഇന്ത്യയില്‍ വിവിധ ആഘോഷങ്ങളുടെ കാലമാണ്.

സ്വാഭാവികമായും ഈ സമയം വിപണിയില്‍ വലിയ തോതില്‍ ഉപഭോഗം നടക്കാറുണ്ട്. എന്നാല്‍ വരുന്ന സീസണില്‍ എത്രമാത്രം ഉപഭോഗം നടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ മുന്നോട്ടുപോക്കെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ പാദ വര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. വാഹന വിപണിയെയാണ് മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. വില്‍പനയില്‍ 50 ശതമാനത്തിലേറെ കുറവുണ്ട്. ഇതോടെ പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

Related posts

നിര്‍മ്മാണ മേഖലയിലെ മിനിം വേതനം പുതുക്കി

Farsana Jaleel

സെന്‍സെക്‌സ് 220 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

ഇന്ത്യയിലെ ആദ്യ 65 ഇഞ്ച് ആന്‍ഡ്രോയ്ഡ് LED TV ലോഞ്ചിങ്

Farsana Jaleel

Leave a Comment