Business

സെന്‍സെക്‌സ് നഷ്ടത്തില്‍; RBI ഗവര്‍ണറുടെ തുറന്നു പറച്ചില്‍ ഓഹരി വിപണിയെ നഷ്ടത്തിലാക്കി

മുംബൈ: സെന്‍സെക്‌സ് 286.35 പോയിന്റും നിഫ്റ്റി 92.75 പോയിന്റും നഷ്ടത്തില്‍. റസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്റെ തുറന്നു പറച്ചിലാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. റസര്‍വ് ബാങ്ക് അടിസ്ഥാന വായ്പ പലിശനിരക്ക് കുറച്ചെങ്കിലും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതില്‍ നിന്ന് പിന്‍വാങ്ങിയതാണ് തിരിച്ചടിക്ക് കാരണം. ബുധനാഴ്ച്ച ഇടപാട് അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 36,690.50ലും നിഫ്റ്റി 10,885.50 എന്ന നിലയിലുമാണ്. എ ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടേഴ്‌സ്, എസ്.ബി.ഐ, വേദാന്ത, ആക്‌സിസ് ബാങ്ക്, ഐ.ടി.സി, മാരുതി, എച്ച്.ഡി.എഫ്.സി തുടങ്ങിയ ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം.

Related posts

ഇത് വെറും ഫ്രോക്കല്ല, ഗോള്‍ഡന്‍ ഫ്രോക്ക്; വില കേട്ടാല്‍ ഞെട്ടും

Farsana Jaleel

റെയില്‍വേക്ക് 5 മെഗാഹെഡ്‌സ് സ്‌പെക്ട്രം

Farsana Jaleel

സെന്‍സെക്‌സ് 220 പോയിന്റ് ഇടിഞ്ഞു

Farsana Jaleel

Leave a Comment