Business

സെന്‍സെക്‌സ് 462 പോയിന്റ് നഷ്ടത്തില്‍; രൂപയുടെ മൂല്യവും കുറഞ്ഞു

മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11,000ത്തിന് താഴേയ്ക്ക് പോയി. സെന്‍സെക്‌സ് 462.80 പോയിന്റ് ഇടിഞ്ഞ് 37,018.32ലും നിഫ്റ്റി 138 പോയിന്റ് നഷ്ടത്തില്‍ 10,980ലുമാണ്.

മെറ്റല്‍, ബാങ്കിംഗ്, ടെക് ഓഹരികള്‍ക്കാണ് നഷ്ടം. വിപണയില്‍ നിന്ന് വിദേശ ഫണ്ട് വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടതാണ് വിപണിക്ക് തിരിച്ചടിയായത്.

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ കഴിഞ്ഞ അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. വ്യാഴാഴ്ച്ച 27 പൈസ താഴ്ന്ന് 69.06 എന്ന നിലയിലാണ് രൂപയുടെ മൂല്യം. യു.എസ് ഫെഡറല്‍ റിസര്‍വ് വായ്പ പലിശ നിരക്ക് കുറച്ചതോടെ ഡോളര്‍ കരുത്ത് കാട്ടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

Related posts

ഓഹരി വിപണിയില്‍ നേട്ടം

Farsana Jaleel

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Farsana Jaleel

സ്വാതന്ത്ര്യദിനാഘോഷത്തെ തുടര്‍ന്ന് അലയന്‍സ് എയര്‍ എയര്‍ നിരക്ക് കുറച്ചു

Farsana Jaleel

Leave a Comment