Business

സെന്‍സെക്‌സ് 769 പോയിന്റ് ഇടിഞ്ഞു

മുംബൈ: രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) അഞ്ച് ശതാനമത്തിലേയ്ക്ക് താഴ്ന്നതോടെ ഓഹരി വിപണിയിലും കനത്ത നഷ്ടം. സെന്‍സെക്‌സ് 769 പോയിന്റും നിഫ്റ്റി 225 പോയിന്റും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നതും വിപണിക്ക് തിരിച്ചടിയായി.

നിക്ഷേപകര്‍ ഓഹരി കൂടുതലായി വിറ്റഴിച്ചതോടെ തുടക്കത്തില്‍ സെന്‍സെക്‌സ് 867 പോയിന്റ് താഴേയ്ക്ക് പോയി. പിന്നീട് തിരിച്ചുകയറിയാണ് 769.88 പോയിന്റിലെത്തിയത്. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 36,562.91ലും നിഫ്റ്റി 10,797.90 എന്ന നിലയിലുമാണ്.

ബാങ്കിംഗ് ഓഹരികളാണ് കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, എച്ച്.ഡി.എഫ്.സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടേഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഒ.എന്‍.ജി.സി എന്നീ ഓഹരികള്‍ക്കാണ് കൂടുതല്‍ നഷ്ടം.

Related posts

റിഷാദ് പ്രേംജി വിപ്രോ ചെയര്‍മാനായി ചുമതലയേറ്റു

Farsana Jaleel

ഓട്ടോ,ടാക്സി നിരക്ക് കൂട്ടി

Web Desk

ഒരു രൂപയുടെ വില ഒരു രൂപ പതിനൊന്നു പൈസ

Web Desk

Leave a Comment